ദോഹ : ബ്രസീലും സെർബിയയും തമ്മിലുള്ള മത്സരത്തിനിടയിൽ നെയ്മറിന് പരിക്കേറ്റിരുന്നു. ചികിത്സയിലായതിനാൽ താരം ഇനിയുള്ള കളികളിൽ ഉണ്ടാകുമോ എന്ന സംശയം ആരാധകർ പ്രകടിപ്പിച്ചിരുന്നു.
എന്നാൽ നെയ്മർ ലോകകപ്പിൽ കളിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോച്ച് ടിറ്റെ. പക്ഷേ തിങ്കളാഴ്ച നടക്കാനിരിക്കുന്ന സ്വിറ്റ്സർലൻണ്ടായിട്ടുള്ള മത്സരത്തിൽ നെയ്മർ ഉണ്ടായിരിക്കുകയില്ല. ഗ്രൂപ്പിലെ അവസാനത്തെ മത്സരവും താരത്തിന് നഷ്ടപ്പെടും.
നെയ്മറിന്റെയും ഡാനിലോയുടെയും പരിക്കിനെ പറ്റി കോച്ച് ടിറ്റെ പറഞ്ഞത് ; നെയ്മറിന്റെ പരിക്കേ സംബന്ധിച്ച് ആധികാരികമായ ചർച്ച തനിക്ക് സാധ്യമല്ലെന്നും , നിലവിലെ മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം നെയ്മറും ഡാനിലോയും ഖത്തറിൽ തന്നെ ഉണ്ടാകും എന്നും ലോകകപ്പിൽ മത്സരിക്കും എന്നുമാണ്.
നെയ്മറിന് പറ്റിയ പരിക്കിന്റെ ആഘാതം കളിക്കിടയിൽ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റിയിരുന്നില്ല. പരിക്ക് പറ്റിയിട്ടും നെയ്മർ കളി 10 മിനിറ്റ് തുടർന്നിരുന്നു. അതിനുശേഷം ആണ് തനിക്ക് കളിക്കാൻ പറ്റുന്നില്ലെന്നും കാലിന്റെ കണ്ണിയിൽ വേദനയുണ്ടെന്നും നെയ്മർ പറയുന്നത്. അപ്പോഴാണ് പരിക്കിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കിയതെന്നും കോച്ച് വ്യക്തമാക്കി.
കഴിഞ്ഞ മത്സരത്തിൽ 80ാം മിനിറ്റിലാണ് നെയ്മറിന് പരിക്കു പറ്റുന്നത്. മാത്രമല്ല, മത്സരത്തിൽ 9 തവണയാണ് നെയ്മറിനെ സെർബിയൻ താരങ്ങൾ വീഴ്ത്തിയിട്ടിരുന്നത്. തുടർന്ന് കണ്ണങ്കാലിൽ നീര് വന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു.
സ്വിറ്റ്സർലന്റിന് എതിരെയുള്ള മത്സരത്തിനു മുൻപ് നടത്തിയ വാർത്താസമ്മേളനത്തിലാണ് കോച്ച് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത്. മറ്റൊരു കാര്യവും തുറന്നുപറയുന്നുണ്ട്.
അതായത്, ടീമിലെ താരങ്ങളെ ഉന്നം വെച്ചുകൊണ്ടുള്ള ഫൗൾ പ്ലേകൾ കർശനമായി നിർത്തലാക്കണം. നിരന്തരമായ പരുക്കുകളും വീഴ്ചകളും കരുതിക്കൂട്ടി പ്ലാൻ ചെയ്യുന്നതാണെന്ന് കോച്ച് തുറന്നടിച്ചു. ഫൗൾ പ്ലേകൾക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും കോച്ച് വ്യക്തമാക്കുന്നുണ്ട്.