കെട്ടിട നികുതി അടക്കാൻ വില്ലേജ് ഓഫീസിന്റെ മുന്നിലും അക്ഷയയുടെ മുന്നിലും വരി നിന്ന് മടുത്തുവോ. ഇനി നിങ്ങൾക്ക് വരി നിന്ന് കഷ്ടപെടാതെ തന്നെ നികുതി അടക്കാം.എങ്ങനെ ആണെന്നല്ലേ.
പറഞ്ഞു തരാം.താഴെ കാണുന്ന പ്രകാരം ഫോളോ ചെയ്യുക.
- നിങ്ങളുടെ ഫോണിലെ ഗൂഗിൾ ക്രോമോ മറ്റ് ഏതെങ്കിലും ബ്രൗസറോ തുറക്കുക.
- അതിലെ അഡ്രസ് ബാറിൽ tax.lsgkerala.gov.in എന്ന് ടൈപ്പ് ചെയ്ത ശേഷം എന്റർ അമർത്തുക.
- തുടർന്ന് വരുന്ന പേജിൽ സഞ്ജീവ എന്ന തലക്കെട്ടോടു കൂടിയ സൈറ്റ് ഓപ്പൺ ആകും
- അതിനു താഴെ ആയി quik pay എന്ന ഓപ്ഷൻ കാണാം അതിൽ ക്ലിക്ക് ചെയ്യുക
- അപ്പോൾ നിങ്ങൾ quick payment എന്നതിന് താഴെ കുറച്ചു കാര്യങ്ങൾ കാണാം
- ആദ്യമായി നിങ്ങളുടെ ജില്ലാ ഏതാണെന്ന് സെലക്ട് ചെയ്തു കൊടുക്കുക
- അടുത്തതായി നിങ്ങളുടേത് മുൻസിപ്പാലിറ്റി,പഞ്ചായത്ത്,കോർപറേഷൻ ഇവയിൽ ഏതാണെന്ന് സെലക്ട് ചെയ്യുക
- നിങ്ങളുടെ മുൻസിപ്പാലിറ്റി,പഞ്ചായത്തിന്റേയോ പേര് സെലക്ട് ചെയ്തു കൊടുക്കുക.
- വാർഡ് ഇയർ എന്നതിൽ 2013 ൽ ക്ലിക്ക് ചെയ്യുക
- അതിനു താഴെ കാണുന്ന ബോക്സിൽ നിങ്ങളുടെ വാർഡ് നമ്പർ,കെട്ടിട നമ്പർ എന്നത് ടൈപ്പ് ചെയ്തു കൊടുക്കുക.[സബ് നമ്പർ എന്നത് ഉണ്ടെങ്കിൽ മാത്രം എന്റർ ചെയ്താൽ മതി]
- അവസാനമായി സെർച്ച് എന്ന ബട്ടൺ അമർത്തുക
- ആരുടെ പേരിലാണോ കെട്ടിടമുള്ളത് അയാളുടെ പേരും നികുതി വിവരങ്ങളും കാണാനായി സാധിക്കും.
- ഈ പേജിന്റെ താഴെയായി നിങ്ങളുടെ ഇമെയിൽ ഐഡിയും ഫോൺ നമ്പറും നൽകി ക്യാപ്ച്ച ടൈപ്പ് ചെയ്ത് PAY NOW എന്നതിൽ ക്ലിക്ക് ചെയ്യുക.
- സൗത്ത് ഇന്ത്യൻ ബാങ്കിന്റെ PAY NOW എന്ന ഓപ്ഷൻ കാണാം
- തുടർന്ന് നിങ്ങൾക്കിഷ്ടമുള്ള രീതിയിൽ പേയ്മെന്റ് നടത്താം.
- കാർഡ്,UPI,നെറ്റ് ബാങ്കിങ് ഇതിൽ ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാം.
- പേയ്മെന്റ് വിജയകരമായാൽ SUCCESS TRANSACTION എന്ന് എഴുതി കാണിക്കും.
- അപ്പോൾ തന്നെ നികുതി അടച്ചതിന്റെ ബില്ലും നിങ്ങൾക്ക് അപ്പോൾ തന്നെ ഡൌൺലോഡ് ചെയ്തെടുക്കാം.