മലയാള ചലച്ചിത്രരംഗത്തെ യുവ നായികമാരിൽ ശ്രദ്ധേയയാണ് ആഹാന കൃഷ്ണകുമാർ. വ്യക്തമായ നിലപാടുകളിലൂടെയും, തന്റെ ദൈനംദിന ജീവിതത്തിലെയും കുടുംബത്തിലെയും വിശേഷങ്ങൾ പങ്ക് വച്ചും സോഷ്യൽ മീഡിയയിലും താരം സജീവമാണ്.
“അഹാന കൃഷ്ണ ” എന്ന തന്റെ യൂ ട്യൂബ് ചാനലിലൂടെ തന്റെ വ്യക്തിജീവിതത്തിലെ ആരോഗ്യപരിപാലനവും, ബ്യൂട്ടി ടിപ്സും അഹാന പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ അടുത്ത് താരം തന്റെ ചാനലിലൂടെ പങ്കു വെച്ച, ചർമ്മം തിളങ്ങാൻ ഭക്ഷണ കാര്യത്തിൽ കൊണ്ടുവരേണ്ട മാറ്റങ്ങളെ കുറിച്ചുള്ള വീഡിയോ ശ്രദ്ധേയമാകുന്നു.
തിളങ്ങുന്ന ചർമ്മത്തിന്, ആരോഗ്യമുള്ള ആമാശയവും, പോഷകാഹാരവുമാണ് മുഖ്യമായും വേണ്ടതെന്ന് അഹാന പറയുന്നു. “ചർമ്മത്തിന്റെ തിളക്കം ഉള്ളിൽ നിന്നുമാണ് വരേണ്ടത്. അതിനാവശ്യം ഗുഡ് ഫാറ്റ്, വൈറ്റമിൻസ്, മിനറൽസ്, ആന്റി -ഓക്സിഡന്റ്സ്, പ്രോടീൻസ് എന്നീ ഘടകങ്ങളാണ് ” അഹാന പറയുന്നു. തുടർന്ന് ആരോഗ്യമുള്ള ചർമ്മത്തിനു ശീലിക്കേണ്ട ഭക്ഷണങ്ങൾ അഹാന എടുത്തു പറയുന്നു.
ഫ്രൂട്ട്സ്
ഓറഞ്ച് (വൈറ്റമിൻ സി ), കൈതച്ചക്ക, തണ്ണീർമത്തൻ (ഫൈബർ ), ക്യൂകമ്പർ (ജലാംശം), മാതള നാരങ്ങ, മാങ്ങ, അവക്കാഡോ, ആപ്പിൾ, ബെറീസ്, ചെറി, പഴം (പൊട്ടാസ്സിയം )
നട്ട്സ് & സീഡ്സ്
വാൾനട്ട്സ് (ഗുഡ് ഫാറ്റ്, വൈറ്റമിൻസ്, മിനറൽസ് ), സൂര്യകാന്തി വിത്ത് (വൈറ്റമിൻസ്, മിനറൽസ്, ഫാറ്റി ആസിഡ്സ് )
കപീവ ഗ്ലോ മിക്സ്
ഏഴിൽ പരം വൈറ്റമിൻ എ, ഇ, ബി ഘടകങ്ങൾ അടങ്ങുന്ന കപീവ ഗ്ലോ മിക്സിന്റെ പ്രവർത്തനം പറയുന്നതിനോടൊപ്പം പുതിയ ചർമ്മ കോശങ്ങൾ ഉണ്ടാകുന്നതിന്റെ ഓരോ ഘട്ടങ്ങളെ കുറിച്ചും അഹാന പ്രേക്ഷകരുമായി പങ്കുവെക്കുന്നു.
ഗുഡ് ഫാറ്റ്സ്
ഒമേഗ 3,6 ഫാറ്റുകൾ അടങ്ങുന്ന വെളിച്ചെണ്ണ, നാളികേരം, നെയ്യ്, അവക്കാഡോ, ഗോതമ്പ് എന്നിവ ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
തൈര്
പ്രോട്ടീൻ, ഫാറ്റ്, പ്രൊബയോട്ടിക്സ്
ബീറ്റ്റൂട്ട്, നെല്ലിക്ക
ബീറ്റ്റൂട്ട് തോരൻ, ഉപ്പിലിട്ട നെല്ലിക്ക എന്നിവയുടെ ഉപയോഗം ചർമ്മത്തിൽ അതിശയകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നു.
കൊളാജൻ സപ്പ്ളിമെന്റസ്
ചർമ്മത്തെ ആരോഗ്യമുള്ളതും, തിളക്കമുള്ളതുമാക്കി മാറ്റുന്നു.
ഇത്തരത്തിൽ, തന്റെ അനുഭവങ്ങളിലൂടെയും, ഡയറ്റീഷ്യനുമായി ചർച്ച ചെയ്തും, ഇന്റർനെറ്റിൽ റിസർച്ച് ചെയ്തുമുള്ള വിവരങ്ങളാണ് അഹാന വിഡിയോയിലൂടെ പങ്കു വെച്ചിരിക്കുന്നത്.