ഇപ്പോൾ തന്നെ അപേക്ഷിക്കാം 1673 പ്രബേഷനറി ഓഫീസർ ഒഴിവ്. ഓൺലൈൻ അപേക്ഷ തുടങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ബാങ്കുകളിൽ ഒന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
ഒരു മണിക്കൂറിൽ 100 ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയ പ്രിലിമിനറി പരീക്ഷയിലൂടെയാണ് സെലക്ക്ഷൻ.
ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്‌റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി എന്നീ വിഷയങ്ങളെ ഉൾപ്പെടുത്തിയാണ് 100 ഒബ്ജക്റ്റീവ് ചോദ്യങ്ങൾ.
ഇതിൽ നിന്ന് തിരഞ്ഞെടുക്കുന്നവരെ ഷോർട്ട് ലിസ്റ്റ് ചെയുന്നു. ഈ ഷോർട്ട് ലിസ്റ്റിലുള്ളവർക്കാണ് മെയിൻ പരീക്ഷയും ഡിസ്‌ക്രിപ്‌റ്റീവ് ചോദ്യങ്ങളും ഉണ്ടാകും. മെയിൻ പരീക്ഷയിൽ 200 മാർക്കിന്റെ ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാണ് ഉള്ളത്. 3 മണിക്കൂറാണ് സമയക്രമം. 50 മാർക്കിന്റെ ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങളാണ് അരമണിക്കൂർ സമയത്തിൽ ഉണ്ടായിരിക്കുക.
ഇതിലെ പെർഫോമൻസ് അനുസരിച്ചാണ് ഗ്രൂപ്പ് എക്സർസൈസും ഇന്റർവ്യൂവും തയ്യാറാക്കുന്നത്. 20 മാർക്ക് ഗ്രൂപ്പ് എക്സർസൈസിനും 30 മാർക്ക് ഇന്റർവ്യൂനുമാണ്. ഇതിലൂടെ തെരഞ്ഞെടുക്കുന്നവർക്ക് 2 വർഷത്തെ പ്രൊബേഷൻ.
യോഗ്യത : സിഎ , സിഎംഎ , ബിടെക്, എംബിബിഎസ് എന്നിവ ഉൾപ്പെട്ട ബിരുദം. ബിരുദം അവസാന വർഷ വിദ്യാർത്ഥികളെയും പരിഗണിക്കുന്നതാണ്.
മുൻപ് പരീക്ഷ 4 തവണ എഴുതിയ ജനറൽ വിഭാഗം , 7 തവണ എഴുതിയ ഭിന്നശേഷി, ഒ ബി സി വിഭാഗം ഉദ്യോഗാർത്ഥികളും അപേക്ഷിക്കേണ്ടതില്ല.
പ്രായപരിധി : 21 മുതൽ 30 വരെ. കോളിഫിക്കേഷൻ അനുസരിച്ച് പരിഗണന.
ശമ്പളം : 36,000 രൂപ മുതൽ 63,840 രൂപ വരെ.
അവസാന തീയതി : ഒക്ടോബർ 12
അപേക്ഷ സമർപ്പിക്കേണ്ട സൈറ്റുകൾ :
https://bank.sbi/careers
https://sbi.co.in/careers
ഫീസ് : 750 രൂപ, പട്ടിക വിഭാഗത്തിനും ഭിന്നശേഷിക്കാർക്കും അപേക്ഷ ഫീസ് ഇല്ല.
പരീക്ഷാകേന്ദ്രങ്ങൾ : കേരളത്തിൽ (സ്റ്റേറ്റ് കോഡ് -25) കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം.
മേൽപ്പറഞ്ഞ കേന്ദ്രങ്ങളിൽ വച്ചാണ് പ്രിലിമിനറി പരീക്ഷകൾ നടത്തുക.