ലോകമെമ്പാടും ഇനി 5 ജിയിലേക്കുള്ള യാത്രയിലാണ്. ആൻഡ്രോയ്ഡ് ഫോണുകളിൽ ഈ മാറ്റം സ്വാഭാവികം ആകുമ്പോൾ ഐഫോണിൽ 5 ജി ക്കുള്ള ഒരുക്കത്തിലാണ് എയർടെൽ. ഇന്ത്യയിൽ ഉള്ള ഐഫോണുകളിൽ ആണ് ഇത്.
രാജ്യത്ത് 5ജിയ്ക്ക് തുടക്കം കുറിച്ചത് എയർടെൽ ആണെങ്കിലും ഐഫോണിന്റെ പുതിയ വേർഷനുകളായ 12, 13, 14, എസ്ഇ 3 സീരിയസുകളിൽ 5 ജി ലഭിക്കുന്നില്ല എന്ന പരാതി വരുന്നുണ്ട്. തുടർന്നുള്ള അന്വേഷണത്തിലാണ് കാര്യങ്ങൾ വ്യക്തമാകുന്നത്.
അതായത്, ഐഫോണിൽ 5 ജി ലഭ്യമാകാത്തതിന്റെ കാരണം ആപ്പിളിന്റെ നിയന്ത്രണത്തിൽ ആയതുകൊണ്ടാണ്. 5 ജിയിലേക്കുള്ള ഓപ്ഷൻ ഐഫോണുകളിൽ ലോക്കാണ്. ഇത് ലോക്ക് മാറ്റുന്നതിനു വേണ്ട കാര്യങ്ങൾ ഉടനെ സ്വീകരിക്കുമെന്ന് എയര്‍ടെൽ ചീഫ് ടെക്നോളജി ഓഫിസര്‍ രണ്‍ദീപ് സെകോണ്‍ പറഞ്ഞു.
എയർടെലിന്റെ 5 ജി സേവനം എല്ലാ ഫോണുകളിലും ഇപ്പോൾ ലഭ്യമാണ്. അപ്പോഴാണ് ഐഫോണിൽ ഈ പ്രശ്നം. ഇതിന് മറ്റൊരു പ്രധാന കാരണം 5ജി ഉപയോഗിക്കുന്നതിന് പുതിയ സിം വേണമെന്ന തെറ്റായ ധാരണയാണ്. അതിന്റെ ആവശ്യമില്ല എന്ന് വ്യക്തമാക്കുകയും ശരിയായ ആപ്പിൾ സേവനം ഇന്ത്യയിൽ ലഭ്യമാക്കുമെന്നും എയർടെൽ ഉറപ്പ് തന്നിട്ടുണ്ട്.
ലോകമെമ്പാടും 5 ജി വരുന്നതിലൂടെ മികച്ചവളർച്ചയാണ് എല്ലാവരും കാത്തിരിക്കുന്നത്. എയർടെൽ നടത്തിയ സമീപകാല 5ജി ട്രയലുകളിൽ, മാനുഫാക്ചറിങ്, മൈനിങ്, ഹെൽത്ത്കെയർ, കണക്റ്റഡ് വർക്ക്ഫോഴ്സ്, റീട്ടെയിൽ, പോർട്ട്, ഓട്ടമൊബീൽ വ്യവസായം തുടങ്ങിയ വിവിധ വ്യവസായങ്ങളെ ഉൾപ്പെടുത്തിയിരുന്നു.
മാത്രവുമല്ല വിദ്യാഭ്യാസം, വിനോദ വ്യവസായം എന്നീ മേഖലകളിലും വൻ നേട്ടങ്ങൾക്കുള്ള സാധ്യത കൂടിയാണ് 5 ജിയിലൂടെ കൈവരുന്നത്. എയർടെൽ സിഇഒ ഗോപാൽ വിത്തൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്.