ലണ്ടൻ : ഫുട്ബോൾ ഇതിഹാസത്തിലെ മറ്റൊരു ഇതിഹാസമാണ് ക്രിസ്ത്യാനോ റൊണാൾഡോ. കളിയുടെ മികവ് കൊണ്ടും സ്വഭാവത്തിലെ ലാളിത്യം കൊണ്ടും ജനഹൃദയങ്ങൾ കീഴടക്കിയ വ്യക്തിത്വമാണ് റൊണാൾഡോ.
938 ക്ലബ്ബ് മത്സരങ്ങൾ പൂർത്തിയാക്കിയതോടെ എഴുന്നൂറനായി നിൽക്കുകയാണ് ഇതിഹാസം. ലോക ഫുട്ബോൾ ചരിത്രത്തിലെ അത്യപൂർവ്വ നേട്ടമാണ് റൊണാൾഡോ നേടിയെടുത്തിരിക്കുന്നത്. 700 ക്ലബ് ഗോളുകളാണ് റൊണാൾഡോയ്ക്ക് സ്വന്തം.
ഇക്കഴിഞ്ഞ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ, മാഞ്ചസ്റ്റർ യുണൈറ്റഡ് 2–1ന് എവർട്ടനെ തോൽപിച്ച മത്സരത്തിലെ ഗോളോടു കൂടിയാണ് ഈ ചരിത്ര നേട്ടം റൊണാൾഡോ കൈവരിച്ചത്. 44–ാം മിനിറ്റിലാണ് ഗോൾ.
ക്ലബ്ബ് മത്സരങ്ങളെ മാത്രം മുൻനിർത്തിയാണ് ഈ കണക്ക്. ഇതുവരെ ഉള്ള രാജ്യാന്തര ഫുട്ബോളിലെ കണക്ക് എടുത്തുനോക്കുമ്പോൾ 817 ഗോളുകൾ റൊണാൾഡോയുടെ പേരിലുണ്ട്. 691 ഗോളുകളുമായി ലയണൽ മെസ്സിയും തൊട്ടു പുറകെയുണ്ട്.
ക്ലബ്ബ് ഗോളുകളെ പട്ടിക ഇടുമ്പോൾ ആദ്യം അഞ്ചിൽ ;
- ക്രിസ്റ്റ്യാനോ റൊണാൾഡോ – 700
- ലയണൽ മെസ്സി – 691
- ജോസഫ് ബികാൻ – 676
- ഗെർഡ് മുള്ളർ – 556
- ഫെറങ്ക് പുസ്കാസ് – 512
റൊണാൾഡോയുടെ ക്ലബ്ബ് ഗോളുകൾ
- സ്പോർട്ടിങ് – 5
- റയൽ മഡ്രിഡ് – 450
- യുവന്റസ് – 101
- മാഞ്ചസ്റ്റർ യുണൈറ്റഡ് – 144
സി.ഡി. നാസിയൊനൽ ടീമിലാണ് റൊണാൾഡോ തന്റെ കരിയർ ആരംഭിച്ചത്. ലോക ഫുട്ബോൾ ഇതിഹാസത്തിൽ ഒന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.