Skip to content
Home » ബാങ്ക് ഓഫ് ബറോഡ റിക്രൂട്ട്മെന്റ്

ബാങ്ക് ഓഫ് ബറോഡ റിക്രൂട്ട്മെന്റ്

2022 ലെ റിക്രൂട്മെന്റിനുള്ള നോട്ടിഫിക്കേഷൻ ബാങ്ക് ഓഫ് ബറോഡ പുറപ്പെടുവിച്ചു. സീനിയർ റിലേഷൻഷിപ് മാനേജർ, ഇ -വെൽത്ത് റിലേഷൻഷിപ് മാനേജർ തുടങ്ങിയ പൊസിഷനുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. താല്പര്യമുള്ളർക്ക് bankofbaroda.co.in എന്ന ഒഫീഷ്യൽ വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.

ആകെ 346 ഒഴിവുകളാണ് ഉള്ളത്. അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ ഓരോ തസ്തികയ്ക്കും ആവശ്യമായ യോഗ്യത കൃത്യമായി പരിശോധിക്കണം.

  • അപേക്ഷക്കുള്ള രജിസ്റ്ററേഷൻ തുടങ്ങുന്നത് – സെപ്റ്റംബർ 29,2022
  • അപേക്ഷക്ക് രജിസ്റ്റർ ചെയ്യാനും, ഫീസ് അടക്കാനുമുള്ള അവസാന തീയതി – ഒക്ടോബർ 20,2022
  • സീനിയർ റിലേഷൻഷിപ് മാനേജർ -320 ഒഴിവുകൾ
  • ഇ -വെൽത്ത് റിലേഷൻഷിപ് മാനേജർ -24 ഒഴിവുകൾ
  • ഗ്രൂപ്പ്‌ സെയിൽസ് ഹെഡ് – 1 ഒഴിവ്
  • ഓപ്പറേഷൻ ഹെഡ് വെൽത്ത് – 1 ഒഴിവ്

യോഗ്യതാ മാനദണ്ഡങ്ങൾ :-

  • സീനിയർ റിലേഷൻഷിപ് മാനേജർ*ഇ -വെൽത്ത് റിലേഷൻഷിപ് മാനേജർ *ഗ്രൂപ്പ്‌ സെയിൽസ് ഹെഡ് -ഇന്ത്യൻ ഗവണ്മെന്റ് /എഐസിടിഇഎന്നിവയ്ക്ക് കീഴിൽ അംഗീകൃതമായ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.
  • ഓപ്പറേഷൻ ഹെഡ് വെൽത്ത് -ഗവണ്മെന്റ് അംഗീകൃതമായ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം,എംബിഎ ഉള്ളവർക്ക് മുൻഗണന.

ലഭിക്കുന്ന അപേക്ഷകൾ ഷോർട് ലിസ്റ്റ് ചെയ്തെടുത്തവരിൽ നിന്നും ഇന്റർവ്യൂ /ഗ്രൂപ്പ്‌ ഡിസ്കഷൻ എന്നീ പ്രക്രിയയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.

കൂടുതൽ വിവരങ്ങൾക്ക് www.bankofbaroda.co.in സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *