മലയാള സിനിമ വേറിട്ട പാതയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. പലതരത്തിൽ ഈ മാറ്റം പ്രമേയ ആവിഷ്കാരത്തിൽ പ്രകടമാണ്. തലക്കെട്ടിന് കൂടുതൽ മികവുറ്റതാക്കുന്നതാണ് അഡ്വക്കേറ്റ് മുകുന്ദനുണ്ണി.
ജീവിതത്തിലും തൊഴിലിലും വിജയിക്കാൻ മാർഗ്ഗമില്ലാതെ നട്ടം തിരിയുന്ന ഒരു വ്യക്തിയെ സംബന്ധിച്ച്, വിജയിക്കാൻ ഒരു മാർഗ്ഗം തെളിഞ്ഞു വരുമ്പോൾ എങ്ങനെയെങ്കിലും പിടിച്ചു കയറാനാണ് ശ്രമിക്കുക. ആ ശ്രമം തന്നെയാണ് അഡ്വക്കേറ്റ് മുകുന്ദനുണ്ണി “മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്” ലൂടെ ചെയ്തിരിക്കുന്നത്.
പക്ഷേ അതിനുള്ള മാർഗങ്ങൾ വളരെ വിചിത്രമായിരുന്നു. അതുകൊണ്ടാണ് ശാന്തനായ സൈക്കോ എന്ന് മുകുന്ദൻ ഉണ്ണിയെ വിശേഷിപ്പിക്കുന്നത്. മലയാള സിനിമയിൽ അധികം പരാമർശിച്ചു കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ഒരു പ്രമേയമാണ് ഈ സിനിമ.
മോട്ടർ വാഹന അപകട ഇൻഷുറൻസ് മാഫിയ. വക്കീലന്മാരും പൊലീസുകാരും ഡോക്ടർമാരും ആംബുലൻസ് ഡ്രൈവർമാരുമെല്ലാം അടങ്ങുന്ന ഒരു വലിയ മാഫിയയുടെ ചുരുളുകൾ അഴിക്കുകയാണ് മുകുന്ദൻ ഉണ്ണി.
റോഡ് അപകടങ്ങളുടെ കാര്യത്തിൽ കേരളം എന്നു മുൻപിൽ തന്നെയാണ്. പക്ഷേ അതിന് പിന്നിൽ പതിഞ്ഞിരിക്കുന്ന യാഥാർത്ഥ്യങ്ങൾ ഞെട്ടിപ്പിക്കുന്നതും. അതുകൊണ്ടുതന്നെ പല വിഷയങ്ങളും എല്ലാവരിലും എത്തണമെന്നില്ല. അതുകൊണ്ടാണ് ഈ ഒരു പ്രമേയം വ്യത്യസ്തമായി മലയാള സിനിമയിൽ തോന്നുന്നത്.
അറിയാതെയും മനസ്സിലാക്കാതെയും പോകുന്ന അപകടങ്ങളിലെ യാഥാർത്ഥ്യത്തെ മലയാള സിനിമയിലൂടെ ലോകത്തിനു മുമ്പിൽ തുറന്നു കാട്ടുകയാണ്.
ഈ സിനിമയിലൂടെ പുതിയൊരു ടേർണിങ്ങിന് തുനിയുകയാണ് വിനീത് ശ്രീനിവാസൻ. ഇതുവരെ ചെയ്തിരുന്ന ക്യാരക്ടറിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു ക്യാരക്ടറിനെ അവതരിപ്പിക്കുകയാണ് മുകുന്ദനുണ്ണിയായി. ചുരുക്കി പറഞ്ഞാൽ ശാന്തനും സൗമ്യനുമായ സൈക്കോ.
സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുധി കോപ്പ, ബിജു സോപാനം, ജഗദീഷ്, മണികണ്ഠന് പട്ടാമ്പി, നോബിള്‍ ബാബു, സുധീഷ്, ജോർജ് കോര എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
വിനീത് ശ്രീനിവാസൻ പ്രധാന കഥാപാത്രമായി വരുന്ന സിനിമ അഭിനവ് സുന്ദർ നായക് ആണ് സംവിധാനം.പുതുമുഖ സംവിധായകനാണ്. സംവിധായകനും വിമൽ ഗോപാലകൃഷ്നണുമാണ് തിരക്കഥ.ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് നിർമാണം.
നായകനും വില്ലനും ഒരാളായി തിന്മയെ ഉയർത്തിപ്പിടിച്ച് സിനിമയെ പ്രേക്ഷകരിലേക്ക് എത്തുകയാണ് സംവിധായകൻ. ചുരുക്കിപ്പറഞ്ഞാൽ, വേറിട്ട പ്രമേയത്തിലൂടെ മികച്ച ഒരു തിയേറ്റർ എക്സ്പീരിയൻസ് ആണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’.