2022 ഖത്തർ വേർഡ് കപ്പിനായുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. നിരവധി പരിചിത മുഖങ്ങളും, കളത്തിൽ നിറഞ്ഞാടാൻ കഴിവുള്ളവരും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ആരാധകർക്ക് വേണ്ടി ചില സർപ്രൈസുകളും കോച്ച് -ഫെർണാണ്ടോ സാന്റോസിന്റെ പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നു.
പതിവ് പോലെ റൊണാൾഡോയും മറ്റ് പത്ത് പേരും എന്ന പ്രതിപാദം തന്നെയാണ് ഇക്കൊല്ലവും പിന്തുടരുന്നത്. റൊണാൾഡോയുടെ അവസാന വേൾഡ് കപ്പ് എന്ന പേരിലായിരിക്കും പോർച്ചുഗൽ ഫുട്ബോൾ ചരിത്രത്തിൽ 2022 ഖത്തർ വേൾഡ് കപ്പ് രേഖപ്പെടുത്താൻ പോകുന്നത്.
മറ്റ് കളിക്കാരുടെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയാവും റൊണാൾഡോയ്ക്ക് ലഭിക്കാൻ പോകുന്ന യാത്രയയപ്പ് എത്രമാത്രം ഗംഭീരമാകുമെന്ന കാര്യം. സാധാരണയായി റൊണാൾഡോയുടെ പ്രഭാവത്തിൽ മറ്റ് കളിക്കാർ നിറം മങ്ങി പോകുന്ന പതിവ്, തിരുത്തുക എന്നതായിരിക്കും ഫെർണാണ്ടോയുടെ ഏറ്റവും വലിയ കടമ്പ.
റൊണാൾഡോ, ബ്റൂണോ ഫെർണാണ്ടസ് എന്നിവർക്ക് പുറമെ മാഞ്ചേസ്റ്റർ യുണൈറ്റഡിൽ നിന്നും ഡിയാഗോ ഡാലറ്റും ടീമിലിടം നേടിയിട്ടുണ്ട്.
പോർച്ചുഗൽ ടീം
ഗോൾ കീപ്പർ :- ഡിയാഗോ കോസ്റ്റ, റൂയി പട്രീഷ്യോ, ഹോസെ
പ്രതിരോധ നിര :- ജാവോ കാൻസലോ, ഡിയാഗോ ഡാലറ്റ്, പെപ്പേ, നൂനോ മെന്റസ്, റാഫേൽ ഗുറേറോ, റൂബൻ ഡിയാസ്, ഡാനിലോ പേരേര, അന്റോണിയ സിൽവ
മധ്യനിര :- ബെർണാഡോ സിൽവ, ജാവോ മരിയ, വില്യം, റൂബൻ നെവസ്, വിറ്റീഞ്ഞ, ബ്രൂണോ ഫെർണാണ്ടസ്, ഒറ്റാവിയൊ, മതേയുസ് ന്യുനസ്, പലീഞ്ഞ
മുന്നേറ്റ നിര :- ക്രിസ്റ്റയാനൊ റൊണാൾഡോ, റിക്കാർഡോ ഹോർട്ട, ഗോൺസാലോ റാമോസ്, ജാവോ ഫെലിക്സ്, റാഫേൽ ലിയോ, ആന്ദ്രേ സിൽവ
ഗ്രൂപ്പ് H ഇലാണ് പോർച്ചുഗൽ ടീം. പോർച്ചുഗലിന് പുറമെ യുറുഗ്വായ്, ഘാന, ദക്ഷിണ കൊറിയ എന്നീ ടീമുകളാണ് ഗ്രൂപ്പ് എച്ചിൽ ഉള്ളത്. നവംബർ 24 ന് ഘാനയുമായാണ് പോർച്ചുഗലിന്റെ ആദ്യ മത്സരം.