Skip to content
Home » ആയുഷ് യുജി ചോയ്സ് ഫില്ലിംഗ് ; ഒറ്റത്തവണ രജിസ്ട്രേഷൻ, തിരുത്താൻ അവസരമില്ല

ആയുഷ് യുജി ചോയ്സ് ഫില്ലിംഗ് ; ഒറ്റത്തവണ രജിസ്ട്രേഷൻ, തിരുത്താൻ അവസരമില്ല

  • by

ആയുഷ് യുജി  2022-23 കോഴ്സുകളിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ആയുർവേദം സിദ്ധ, യുനാനി, ഹോമിയോപ്പതി എന്നീ കോഴ്സുകളിലേക്ക് ആണ് അപേക്ഷകൾ സ്വീകരിക്കുന്നത്.

കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്  ദേശീയതലത്തിലുള്ള ഓൺലൈൻ കൗൺസിലിംഗ് ആദ്യറൗണ്ടുകൾക്കുള്ള ചോയിസ് ഫില്ലിംഗ്  14 വരെ അപേക്ഷിക്കാം.

www.aaccc.gov.in എന്ന ഓൺലൈൻ സൈറ്റിൽ ആണ്  അപേക്ഷിക്കേണ്ടത്. 2022 നീറ്റ്-യുജി യിൽ യോഗ്യത നേടിയവരാണ് അപേക്ഷിക്കേണ്ടത്. ശ്രദ്ധിച്ചു വേണം  അപേക്ഷ പൂരിപ്പിക്കാൻ.  കാരണം, രണ്ടാമതൊരു തിരുത്തലിനോ, പുതിയതായി മറ്റൊന്നുകൂടി അപേക്ഷിക്കാനോ  ഇതിൽ സാധിക്കില്ല. ഒന്നിലേറെ തവണ രജിസ്റ്റർ ചെയ്താൽ ഡീബാർ ചെയ്യും.

ആകെ 4 റൗണ്ടുകളാണ് ഉള്ളത്. 1,2,3(മോപ് അപ്പ്‌), 4(സ്‌ട്രേ വാക്കൻസി) എന്നിങ്ങനെ. രണ്ടാം റൗണ്ടിലേക്ക് കടക്കുമ്പോൾ സീറ്റുകൾ കുറവായിരിക്കും. അലോട്ട്മെന്റ് ലഭിച്ചതുകൊണ്ട് മാത്രം കാര്യമില്ല, സ്ഥാപനങ്ങളിലെ ഫീസ് നിരക്കുകളും യോഗ്യതകളും ഒത്തുപോയാൽ മാത്രമേ  മുന്നോട്ട് പോകാൻ സാധിക്കൂ.

സീറ്റ്‌ പട്ടിക

  • ജമ്മു കാശ്മീർ ഒഴികെ, സർക്കാർ /എയ്ഡഡ്  സ്ഥാപനങ്ങളിൽ 15%- അഖിലേന്ത്യ കോട്ട
  • ബനാറസ് ഹിന്ദു സർവകലാശാല (ആയുർവേദം) –100% കൽപിത സർവകലാശാലകളിലെ മുഴുവൻ സീറ്റുകളും
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിങ് & റിസർച് ജാംനഗർ (ആയുർവേദം), എൻഐഎ ജയ്പുർ (ആയുർവേദം), എൻഐഎച്ച് കൊൽക്കത്ത (ഹോമിയോ) – നോമിനേറ്റഡ് ഒഴികെ 100%
  • അലിഗഡ് മുസ്‌ലിം സർവകലാശാല യൂനാനി, നോർത്ത് ഈസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട്ട് ഷില്ലോങ് (ആയുർവേദം, ഹോമിയോ)– 50%

സംവരണം

  • പട്ടികജാതി – 15%
  • പട്ടികവർഗം – 7.5%
  • പിന്നാക്കം  – 27%
  • സാമ്പത്തിക പിന്നാക്കം – 10%
  • ജനറൽ – 40.5%
  • ഓരോ വിഭാഗത്തിലെയും ഭിന്നശേഷി – 5 %

രജിസ്ട്രേഷൻ ഫീസ്

  • കൽപിത സർവ്വകലാശാല- 5000 രൂപ,  സെക്യൂരിറ്റി തുക -50,000.
  • കല്പിത സർവ്വകലാശാലകൾ ഒഴികെ , ഓൾ ഇന്ത്യ കോട്ടയടക്കം – 1000 രൂപ,10,000 രൂപ സെക്യൂരിറ്റി
  •  പട്ടിക,  ഭിന്നശേഷി വിഭാഗം – 500 രൂപ, 10,000 രൂപ

ശ്രദ്ധിക്കേണ്ടവ

  • നീറ്റ് പരീക്ഷയ്ക്ക് ഉപയോഗിച്ച ഇമെയിൽ ഐഡിയും പാസ്സ്‌വേർഡുമാണ് ഉപയോഗിക്കേണ്ടത്.
  • മൊബൈൽ ഫോണിൽ അപേക്ഷ ഫിൽ ചെയ്യരുത്.
  • ചോയ്സുകൾ ലോക്ക് ചെയ്യുന്നതിന് മുൻപ് തിരുത്തലുകൾ ചെയ്യാം.
  • ലോക്ക് ചെയ്യേണ്ട സമയത്തിൽ തന്നെ ചെയ്തു തീർക്കുക. അല്ലെങ്കിൽ സ്വയം അത് ലോക്ക് ആകും.
  • ആദ്യ റൗണ്ടിൽ കിട്ടിയ സീറ്റ് , രണ്ടാം റൗണ്ടിൽ സീറ്റ് അലോട്ട്മെന്റ് ചെയ്താൽ  സ്വയം ക്യാൻസൽ ആകും. ശേഷം ആദ്യം കിട്ടിയ കോളേജിൽ നിന്ന്  റിലീവിങ് ലെറ്റർ വാങ്ങിച്ച്  രണ്ടാമത്തെ സീറ്റിൽ ചേരാം.
  • ആദ്യറൗണ്ടിൽ സീറ്റ് ലഭിച്ചാൽ, രണ്ടാം റൗണ്ടിലേക്ക് അത് മാറ്റുന്നിലെങ്കിൽ 5 ദിവസത്തിനകം കോളേജിൽ ചേർന്നിരിക്കണം.
  • രണ്ടാം റൗണ്ടിൽ ലഭിച്ച സീറ്റ് നിലനിർത്തുന്നതിന് മോപ്പ് – അപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യണം.
  • ആദ്യ റൗണ്ടിൽ സീറ്റ് ലഭിച്ചവർ മാത്രമേ തുടർന്നുള്ള റൗണ്ടിലേക്ക് അപേക്ഷിക്കേണ്ടതുള്ളൂ.
  • 2,3,4 എന്നീ റൗണ്ടുകളിൽ സീറ്റ് ലഭിച്ചിട്ടും കോളേജിൽ ചേർന്നില്ലെങ്കിൽ, രജിസ്ട്രേഷൻ ഒപ്പം അടച്ച സെക്യൂരിറ്റി ഫീസ്  തിരിച്ചു ലഭിക്കില്ല. മാത്രമല്ല,  ഇങ്ങനെ ചേരാതിരിക്കുമ്പോൾ അയോഗ്യത ലിസ്റ്റിൽ ഉൾപെടും.
  •  രജിസ്ട്രേഷൻ ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
  •  ചോയ്സുകൾ വേഗത്തിൽ ശ്രദ്ധയോടെ ലോക്ക് ചെയ്യണം.

counseling-aaccc@aiia.gov.in, 9354529990 കൂടുതൽ വിവരങ്ങൾ ഈ നമ്പറിലോ, മെയിലിലോ അന്വേഷിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *