Skip to content
Home » പേപ്പർ ആധാർ കാർഡ് എങ്ങനെ പ്ലാസ്റ്റിക് (PVC) ആധാർ കാർഡാക്കി മാറ്റാം ?

പേപ്പർ ആധാർ കാർഡ് എങ്ങനെ പ്ലാസ്റ്റിക് (PVC) ആധാർ കാർഡാക്കി മാറ്റാം ?

ഇന്ത്യയിലെ പ്രധാനപ്പെട്ട, അല്ലെങ്കിൽ നിർബന്ധിത ഐഡികാർഡാണ് ആധാർ. നമ്മുടെ ദൈനംദിന ജീവിതത്തിൽ അത്രയേറെ പ്രാധാന്യമുള്ള ഒന്നായി ആധാർ കാർഡ് മാ റിയിരിക്കുന്നു. അതിനാൽ തന്നെ ഏറെ സൂക്ഷിച്ച് ഉപയോഗിക്കേണ്ട ഒന്നാണ് ആധാർ കാർഡ്.

എന്നാൽ നമ്മുടെ കൈയിൽ ഉള്ളത് പേപ്പർ രൂപത്തിലുള്ള ആധാർ കാർഡാണ്. ഇത് വെള്ളം കൊണ്ടോ മറ്റുകാരണങ്ങൾ കൊണ്ടോ കീറാനും മറ്റും സാധ്യതയുണ്ട്. അതിനൊരു പോം വഴി ആയിട്ടാണ് ഇന്ത്യ ഗവണ്മെന്റ് വന്നിരിക്കുന്നത്. പേപ്പർ ആധാർ കാർഡിന് പകരമായി പ്ലാസ്റ്റിക് ആധാർ കാർഡ്(PVC) നിലവിൽ വന്നിരിക്കുന്നു.

PVC ആധാർ കാർഡ് എങ്ങനെ ഡൌൺലോഡ് ചെയ്യാം ?

  • നിങ്ങളുടെ മൊബൈൽ ഫോണിലെ ഗൂഗിൾ ക്രോം ഓപ്പൺആക്കുക.
  • അഡ്രസ് ബാറിൽ uidai.gov.in എന്ന ആധാർ കാർഡിന്റെ ഔദ്യോഗിക സൈറ്റ് ടൈപ്പ് ചെയ്തു കൊടുക്കുക.
  • ആധാർ കാർഡിൽ മാറ്റം വരുത്തുന്നതിനുള്ള സൈറ്റ് കൂടിയാണിത്.
  • ഈസൈറ്റിന്റെ ഹോം പേജിൽ തന്നെ ആധാർ PVC കാർഡ് എന്ന് കാണാം. അതിന് തൊട്ടടുത്തായി ഒരു സ്ലൈഡ് കാണാം. അതിൽ അമർത്തുക.
  • തുടർന്നു വരുന്ന പേജിൽ നിങ്ങളുടെ ആധാർ നമ്പർ ടൈപ്പ് ചെയ്തു കൊടുക്കുക.
  • അതിന് താഴെ സെക്യൂരിറ്റി കോഡ് എന്ന ഭാഗത്ത് അതിനടിയിലായി ഒരു ബോക്സിൽ കൊടുത്തിരിക്കുന്നത് അതുപോലെ ടൈപ്പ് ചെയ്യുക.
  • തുടർന്ന് സെന്റ് otp എന്ന ബട്ടൺ അമർത്തുക.
  • നിങ്ങളുടെ ആധാർ കാർഡുമായി ബന്ധപ്പെടുത്തിയ മൊബൈൽ നമ്പറിലേക്ക് മെസ്സേജായി OTP വരുന്നതായിരിക്കും. അത് എന്റർ ചെയ്തു കൊടുക്കുക.
  • അതിന് തൊട്ടുതാഴെ കാണുന്ന terms and conditions എന്നതിൽ ടിക്ക് ചെയ്ത് കൊടുക്കുക. എന്നിട്ട് സബ്മിറ്റ് ബട്ടൺ അമർത്തുക.
  • അടുത്ത പേജിൽ നിങ്ങളുടെ ആധാർ വിവരങ്ങൾ കാണാനാകും. PVC ആധാർ കാർഡ് ലഭിക്കുന്നതിനായി 50 രൂപ സർക്കാരിലേക്ക് അടക്കേണ്ടതുണ്ട്. അതിനായി താഴെ മേക്ക് പെയ്മെൻ്റ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് മറ്റൊരു പേജിൽ എത്തുകയും അതിൽ പൈസ അടക്കേണ്ട രീതികൾ കൊടുത്തിട്ടുണ്ടാകും .
  • ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യുപിഐ ( ഗൂഗിൾ പേ , ഫോൺ പേ മുതലായവ ) ഇതിൽ ഏതെങ്കിലും സംവിധാനം ഉപയോഗിച്ച് പൈസ അടക്കാം.
  • പൈസ അടച്ചു കഴിഞ്ഞാൽ ട്രാൻസാക്ഷൻ സക്സസ്സ്ഫുൾ എന്ന മെസ്സേജ് വരുന്നതായിരിക്കും.
  • കുറച്ചു ദിവസങ്ങൾക്കകം നിങ്ങളുടെ PVCആധാർ കാർഡ് നിങ്ങളുടെ വീട്ടിൽ പോസ്റ്റൽ ആയി എത്തുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *