ഷോർട് വീഡിയോകളുടെ വരവോടെയും ക്രീയേറ്റർ ഇക്കണോമിയുടെ ആകെയുള്ള വളർച്ചയാലും ഇന്ത്യയിലെ വ്ലോഗ്ഗർമ്മാരുടെ എണ്ണം 8 കോടി കടന്നിരിക്കുകയാണ്. എന്നാൽ ഇതിൽ 1.5 ലക്ഷം കണ്ടെന്റ് ക്രീയേറ്റർസ് മാത്രമാണ് ഇത് ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്തുന്നത്.
ഈ 1.5 ലക്ഷത്തിൽ കൂടുതൽ പേർക്കും 16,000 – 2,00,000 നും ഇടയിലുള്ള വരുമാനമാണ് റീച്ചിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്നതെന്ന് അടുത്തിടെ പുറത്ത് വന്ന റിപ്പോർട്ടുകൾ പറയുന്നു.
1 മില്യണിൽ കൂടുതൽ ഫോളോവേർസ് ഉള്ള പ്രൊഫഷണൽ ക്രീയേറ്റഴ്സിൽ,1% പേർക്ക് മാത്രമാണ് മാസം 53 ലക്ഷത്തിൽ കൂടുതൽ വരുമാനം ഉണ്ടാകുന്നതെന്ന് അടുത്തിടെ പുറത്തു വന്ന കലാരി ക്യാപിറ്റലിന്റെ റിപ്പോർട്ടിൽ പറയുന്നു. കണ്ടെന്റ് കൊണ്ടും ശൈലി കൊണ്ടും വ്യത്യസ്തത പുലർത്തുന്ന വളരെ കുറച്ചു പേരാണ് ഓൺലൈൻ പ്ലാറ്റഫോമുകളിൽ നിന്നും മാസം 82 ലക്ഷത്തിലധികം വരുമാനമുണ്ടാക്കുന്നത്.
ഇന്ത്യയിൽ ഷോർട് -ഫോം വീഡിയോ പ്ലാറ്റഫോമുകളിലായി 50,000 പ്രൊഫഷണൽ ക്രീയേറ്റർസ് ആണുള്ളത്. ഇവരുടെ 60% കാണികളും മെട്രോ നഗരങ്ങൾക്ക് പുറത്തുള്ളവരാണ്. കൂടുതൽ പേർ കാണാനിഷ്ടപ്പെടുന്നതും പ്രാദേശികമായ കണ്ടെന്റുകളാണ്.
ഓരോ ക്രീയേറ്റർസിനും വലിയൊരു ആരാധകവൃന്ദത്തെ ഉണ്ടാക്കിയെടുക്കാനും അവർക്കിടയിലേക്ക് നേരിട്ട് ഇറങ്ങി ചെല്ലാനും ഓൺലൈൻ പ്ലാറ്റഫോമുകൾ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. വിഡിയോ വിതരണത്തിന്റെ ഈ ഒരു സിസ്റ്റം ഫലപ്രദമാണെങ്കിലും അത് വേണ്ടവിധം ഉപയോഗപ്പെടുത്തുന്നവർ ചുരുക്കമാണ്.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ നിരവധി കണ്ടെന്റ് ക്രീയേറ്റർസിനെ ഉണ്ടാക്കിയെടുക്കുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വിജയിച്ചെങ്കിലും, വരുമാനം വീതിച്ച് നൽകുന്നതിൽ വലിയ വെട്ടിച്ചുരുക്കലുകൾ നടന്നിട്ടുണ്ട്. മികച്ച ക്രീയേറ്റർസിനെ കണ്ടെത്തുന്നതിനായുള്ള സംവിധാനം ചെയ്തപ്പോഴും, അവരുടെ പകുതി സമ്പാദ്യം തട്ടിയെടുക്കുന്നതും ഈ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകൾ തന്നെയാണ്.
കണ്ടെന്റ് ക്രീയേറ്റർസിൽ ഭൂരിഭാഗവും ആദ്യമായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവരും, വ്യത്യസ്തവും, ക്വാളിറ്റിയും ഉറപ്പ് വരുത്തുന്ന ആശയങ്ങൾ അവതരിപ്പിക്കുന്നവരുമാണ്. പുതിയ സംവിധാനങ്ങളും ടെക്നോളജിയും വേണ്ടവിധം ഉപയോഗപ്പെടുത്തി, ഇതൊരു ജീവിതമാർഗമായി കൊണ്ടുനടക്കുന്നവരുമുണ്ട്.
ഇന്ത്യയിലെ 8 ലക്ഷം ക്രീയേറ്റർസിൽ, കണ്ടെന്റ് ക്രീയേറ്റർസും, വീഡിയോ സ്ട്രീമേഴ്സ്, ഇൻഫ്ലുവൻസർസ്, ബ്ലോഗ്ഗർസ്, ഒടിടി പ്ലാറ്റഫോം ക്രീയേറ്റർസ് എന്നിവരും ഉൾപ്പെടുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ അടുത്തതായി വരാൻ പോകുന്ന മാറ്റം ക്രീയേറ്റർസ് ആരാധകരുമായി മുഖാമുഖം ബന്ധം സ്ഥാപിക്കുന്നതായിരിക്കും.
ഓൺലൈൻ സംവിധാനങ്ങളും പ്ലാറ്റഫോമുകളും പരമാവധി ഉപയോഗപ്പെടുത്തി ചാനലുകൾ ഉണ്ടാക്കാനും, അതുവഴി ചെറിയ രീതിയിലുള്ള ബിസിനസ്സായി വീഡിയോ ക്രീയേഷൻ കൊണ്ടുപോകാനും കഴിയും.