Skip to content
Home » പഞ്ചസാര ആയാലും ശർക്കര ആയാലും ഒരേ ഗുണമോ? തിരിച്ചറിയണം ഈ വ്യത്യാസങ്ങൾ

പഞ്ചസാര ആയാലും ശർക്കര ആയാലും ഒരേ ഗുണമോ? തിരിച്ചറിയണം ഈ വ്യത്യാസങ്ങൾ

ഷുഗർ ഉള്ളവരോട്  പറയുന്നത് കേട്ടിട്ടുണ്ട്, ‘ചായയിൽ പഞ്ചസാര ഇടണ്ട ശർക്കര ഉപയോഗിക്കാമല്ലോ’ എന്ന്. പക്ഷേ ഇപ്പോൾ പറയുന്നു പഞ്ചസാരയും ശർക്കരയും ഒരേ ഗുണം തന്നെയാണ് തരുന്നത്. ഉപയോഗിക്കുന്ന രീതിയിൽ ചില മാറ്റങ്ങളുണ്ട് എന്നേയുള്ളൂ. ഗുണത്തിന്റെ കാര്യത്തിൽ വലിയ വ്യത്യാസം ഒന്നുമില്ല.

കരിമ്പുനീര് സംസ്കരിച്ച് ഉൽപാദിപ്പിക്കുന്ന മധുരമാണ് പഞ്ചസാര. അസംസ്കൃത കരിമ്പുനീരിൽനിന്നാണ് ശർക്കരയുണ്ടാക്കുന്നത്. ഇവയുടെ പ്രധാന വ്യത്യാസം ഇതാണ്. ഇനി ഇതിലെ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

‘ ശർക്കരയോ പഞ്ചസാരയോ ‘ എന്ന തലക്കെട്ടിലൂടെ സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റ് റുജുത ദിവേകരുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഈ വിഷയത്തെ വീണ്ടും ചർച്ചയ്ക്ക് എത്തിച്ചത്.

ഇതിലേതാണ് നല്ലതെന്ന സംശയം എന്നും നിലനിൽക്കുന്ന ഒന്നാണ്. അതിനുള്ള ശരിയായ ഉത്തരമാണ് റുജുത നൽകിയിരിക്കുന്നത്.

പഞ്ചസാര
വേനൽ കാലങ്ങളിൽ  സർബത്ത് പോലുള്ള പാനീയങ്ങളുടെ ഉപയോഗം കൂടുന്നതിനാൽ പഞ്ചസാര തന്നെയാണ് നല്ലത്. അമിതമായി പഞ്ചസാര ഉപയോഗിക്കുന്നത് ജീവകോശങ്ങളിലെ ഉണർവിനെ  നശിപ്പിക്കാൻ സാധ്യതയുണ്ട്. കോശത്തിനുള്ളിലേക്ക് കടന്നു ഡിഎൻഎയെ വരെ ഇത് ബാധിക്കും.

ഇത് കോശങ്ങളുടെ വളർച്ചയെ വളരെ ദോഷമായാണ് ഫലിക്കുക. പഞ്ചസാര ഉപയോഗിക്കുമ്പോൾ അമിത മധുരം ഭീകരനാണെന്ന് യാഥാർത്ഥ്യം കൂടി മനസ്സിലാക്കണം.

ശർക്കര
ശൈത്യകാലത്ത് മധുരത്തിന് ഉപയോഗിക്കുന്നതിന് ശർക്കരയാണ് നല്ലത്.ബജ്ര റൊട്ടി, തിൽ കാ ലഡ്ഡു എന്നിവയ്ക്ക് ഏറ്റവും നല്ലത് ശർക്കര തന്നെ. പക്ഷേ പഞ്ചസാരയുടെ ഒപ്പം നിൽക്കാൻ ശർക്കരയ്ക്ക് ആവില്ല.

ഇതാണ് പഞ്ചസാരയും ശർക്കരയും തമ്മിലുള്ള അടിസ്ഥാനപരമായിട്ടുള്ള മറ്റു ചില വ്യത്യാസങ്ങൾ. ശ്രദ്ധിക്കേണ്ടത് എപ്പോഴും നമ്മുടെ ആഹാരക്രമത്തിലാണ്.

വീട്ടിൽ ഉണ്ടാക്കുന്ന പലഹാരങ്ങളിൽ പഞ്ചസാരയുടെ ഉപയോഗം  എത്രത്തോളം കുറയ്ക്കാൻ പറ്റുമോ അത്രയും കുറയ്ക്കാൻ നമ്മൾ ശ്രദ്ധിക്കണമെന്ന് റുജുത ഓർമ്മിപ്പിക്കുന്നുണ്ട്.

മറ്റൊന്നാണ് പാക്കറ്റ് സാധനങ്ങൾ , സംസ്കരിച്ച ഉൽപ്പന്നങ്ങൾ എന്നിവയിലെ മധുരം പൂർണ്ണമായും നമ്മൾ ഒഴിവാക്കണം.

സമീകൃതാഹാരത്തിലെ പഞ്ചസാരയുടെ അളവ് ഒരു കാരണവശാലും ഇല്ലാതാക്കാനും പാടില്ല. കാരണം അതു നമ്മുടെ ജീവിതശൈലിയിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കാനും സാധ്യതയുണ്ടെന്ന് റുജുത പറയുന്നു.

ചായയിലെയും കാപ്പിയിലെയും മധുരങ്ങൾ ഒഴിവാക്കേണ്ടതില്ലെന്ന് കൂട്ടിച്ചേർക്കുന്നുണ്ട്.

പഞ്ചസാരയും ശർക്കരയും കാര്യത്തിൽ പല സംശയങ്ങൾക്കുള്ള മറുപടിയാണ് റുജുതയുടെ ഈ പോസ്റ്റ്. അമിതമായാൽ അമൃതും വിഷം എന്ന  എന്ന വാചകം മനസ്സിലുള്ളത് എപ്പോഴും നല്ലതാണ്. ഉയർന്ന മൂല്യമുള്ള പഞ്ചസാര നിർമ്മിക്കുന്ന അതേ കമ്പനികൾ തന്നെയാണ് ലോ ഷുകർ എന്ന തലക്കെട്ടിലും പഞ്ചസാര ഇറക്കുമതി ചെയ്യുന്നത്. ഇതിലെ വാണിജ്യ തന്ത്രവും നമ്മൾ മനസ്സിലാക്കണം.

ഏതൊരു വസ്തുവും ഒരാളവിൽ കവിഞ്ഞു ഉപയോഗിക്കുന്നത്  നമ്മുടെ ശരീരത്തിന് മോശമായാണ് ബാധിക്കുന്നത്. എന്നാൽ അത് പൂർണ്ണമായും ഒഴിവാക്കുന്നതും മറ്റൊരുതരത്തിൽ ദോഷമാകുന്നു. അതുകൊണ്ട് ഏതൊരു വസ്തുവും ഉപയോഗിക്കുന്നതിനെക്കുറിച്ച് ശരിയായ ധാരണയും ചിട്ടയും ക്രമപ്പെടുത്തണമെന്നും റുജുത പോസ്റ്റിൽ  ഷെയർ ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *