ഏതെടുത്താലും കാൻസർ സമ്മാനിക്കുന്ന ഒരു ‘സൗന്ദര്യലോകം’ ആവുകയാണോ നമ്മുടെ രാജ്യം? ഒരു ബഹുരാഷ്ട്ര കമ്പനി കുഞ്ഞുങ്ങളുടെ ടാൽക്കം പൗഡർ നിർത്തലാക്കാൻ പോവുകയാണെന്ന വാർത്ത കുറച്ചായി പ്രചാരത്തിലാണ്.
അതിനു തൊട്ടു പിന്നാലെയാണ് പൗഡറിനെയും ഷാംപൂവിനെയും ചില കമ്പനികൾ തിരിച്ചുവിളിക്കാൻ പോവുകയാണെന്ന് വാർത്ത പ്രചരിക്കുന്നത്.
കാൻസർ വരാനുള്ള കെമിക്കലുകൾ ഇത്തരം പ്രോഡക്ടുകളിൽ ഉണ്ടെന്ന് കണ്ടുപിടുത്തമാണ് ഇവയെ നിർത്തലാക്കാൻ ഉള്ളതിന് പിന്നിൽ. എന്നാൽ, പൗഡറിലെ കെമിക്കലുകളെ ഒഴിവാക്കി കോൺ സ്റ്റാർച്ച് ഉൾപ്പെടുന്നവ ചേർത്ത് വിപണനം ആവർത്തിക്കാനും ഇവർ പദ്ധതിയിടുന്നുണ്ട്.
കുറച്ചുനാളായി തുടരുന്ന നിയമ പോരാട്ടത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടപരിഹാരം കൊടുത്താണ് പ്രോഡക്ടുകൾ അടുത്തവർഷത്തിൽ പിൻവലിക്കാമെന്ന കരാർ കമ്പനി ഒപ്പിട്ടിരിക്കുന്നത്.
പക്ഷേ ഉടനെ പിൻവലിക്കുമെങ്കിലും നിലവിൽ ഇന്ത്യയിലെ കടകളിൽ വില്പനക്കുള്ള ടിന്നുകൾ ഒന്നും തന്നെ പിൻവലിക്കുകയില്ല എന്നും, 50% കിഴിവിൽ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വിറ്റഴിക്കുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്.
കുഞ്ഞുങ്ങൾക്ക് ഏറെ വിശ്വാസത്തോടെ വാങ്ങിച്ചിരുന്ന ഉൽപ്പന്നമാണ് ഇത്. ഈ ഉൽപ്പന്നത്തിന്റെ ദോഷഫലങ്ങൾ ഞെട്ടലോടെയാണ് ഇന്ത്യക്കാർ അംഗീകരിച്ചത്.
കാൻസർ സാധ്യത പട്ടികയിൽ അടുത്തതാണ് ഡ്രൈ ഷാംപൂ. മറ്റൊരു മുൻനിര കമ്പനിയുടെയാണ് ഇത്. മുടി നനയ്ക്കാതെ വൃത്തിയാക്കാനുള്ള പൊടി രൂപത്തിലോ സ്പ്രേ രൂപത്തിലോ ഉള്ള ഉൽപ്പന്നമാണ് ഡ്രൈ ഷാംപൂ. സാധാരണ ഷാംപൂവിന്റെ അതേ ഗുണം തന്നെയാണ് ഇവയും നൽകുന്നത്.
യാത്രകൾക്ക് ഏറെ അനുയോജ്യമാണ് ഇത്. പക്ഷേ ഈ ഷാംപൂവിൽ ബെൻസീൻ എന്ന രാസവസ്തുവിന്റെ അമിതമായ ഉപയോഗമുണ്ടെന്ന് കണ്ടെത്തലാണ് ഇതിനെ പിൻവലിക്കുന്നതിന് പിന്നിൽ. ബെൻസീൻ കാൻസറിന് കാരണമാകുന്നതാണെന്ന കണ്ടെത്തലുകൾ വിപണിയിൽ സുലഭമാണ് ഈ ഡ്രൈ ഷാംപൂ.
ബെൻസീൻ അടങ്ങുന്ന പല ഉൽപ്പന്നങ്ങളും കാൻസറിന് കാരണമാകുമെന്ന് അറിഞ്ഞിട്ടും ഭരണസംവിധാനങ്ങൾ എല്ലാം നിശബ്ദരാകുകയാണ്. പച്ചക്കറികളിലും പഴങ്ങളിലുമുള്ള രാസപദാർത്ഥങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും വേണ്ട നടപടികൾ ഇതുവരെയും സ്വീകരിച്ചിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി കണ്ടെത്തലുകളും റിപ്പോർട്ടുകളും ജനങ്ങളിൽ എത്തിച്ചിട്ടുണ്ടെങ്കിലും ഇവയിലൊക്കെ പറയുന്ന ഉൽപ്പന്നങ്ങൾ ഇന്നും വിപണികളിൽ സജീവമാണ്.
എല്ലാ മേഖലകളിലെയും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സജ്ജീകരണങ്ങൾ നാട്ടിൽ തയ്യാറാണെങ്കിലും, യാതൊരുവിധത്തിലുള്ള നടപടികളും ഇതിനെതിരെ കൈകൊണ്ടിട്ടില്ല.
മാത്രവുമല്ല, ശരിയായ തെളിവുകളോടെ കണ്ടെത്തിയാലും അവർക്ക് എതിരെ നിയമനടപടികൾ കൈക്കൊള്ളാൻ ഇന്നും സർക്കാരിന് ഒരു വിമ്മിഷ്ടമാണ്. ഇന്ത്യയിലെ ഉപഭോക്ത്യ നിയമങ്ങൾ ശക്തമാവാത്തതാണ് ഇതിന്റെ പിന്നിലെന്നും പറയാം.
സർവ്വതിലും മായമാണെന്ന് തിരിച്ചറിവ് ജനങ്ങളെ വല്ലാത്തൊരു സമ്മർദ്ദത്തിലാണ് ആക്കുന്നത്. സൗന്ദര്യസംരക്ഷണത്തിൽ മാത്രമല്ല ഭക്ഷണപദാർത്ഥങ്ങളിലും ഈ മായത്തിന്റെ സ്വാധീനം വളരെ വലുതാണെന്ന് കണ്ടെത്തലും മാറ്റിനിർത്താവുന്നതല്ല.
സാമ്പത്തിക നേട്ടം മാത്രം മുൻനിർത്തി ജനങ്ങളെ കുരുതി കൊടുക്കുന്ന വാണിജ്യമേഖലയാണ് നമുക്ക് ചുറ്റിലും. പല സംസ്ഥാനങ്ങളിലും നിരോധിച്ച പലവിധ ഉൽപ്പന്നങ്ങളും കേരളത്തിൽ ഇപ്പോഴും വിപണത്തിന് എത്തുന്നുണ്ടെന്ന യാഥാർത്ഥ്യം കൂടി എല്ലാവരും തിരിച്ചറിയണം.
ജനങ്ങൾക്ക് മുന്നറിയിപ്പ് കൊടുത്തതുകൊണ്ട് മാത്രം യാതൊരുവിധ കാര്യവുമില്ല. നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത പല ഘടകങ്ങളുമാണ് ഇത്തരത്തിൽ മായത്തിന്റെ കൈപ്പടിക്കുള്ളിൽ ഞെരുങ്ങുന്നത്.
അത് തിരിച്ചറിഞ്ഞ് വേണ്ട നടപടികൾ സ്വീകരിക്കാതെ കണ്ണടച്ചിരുന്ന് ഭരണം നടത്തുന്നവരുടെ നാടാവുകയാണോ ഇവിടം ? ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആകേണ്ടവർ അവരുടെ കൊലയാളി ആവുമ്പോൾ, ആരെയാണ് സഹായത്തിനായി സമീപിക്കേണ്ടത് എന്നു കൂടി പറഞ്ഞുതരണം.