അതിരാവിലെ എഴുന്നേറ്റോ, പുലരുന്നതിനു മുമ്പോ വ്യായാമം ചെയ്ത് ദിവസം തുടങ്ങുന്നതാണ് ആരോഗ്യം വേണ്ടവിധം പരിപാലിക്കുന്ന എല്ലാവരുടെയും ശീലം. വ്യായാമത്തിലൂടെ തുടങ്ങുന്ന ദിവസങ്ങളിൽ വലിയ ആവേശം നമ്മുക്കനുഭവപ്പെടാറുണ്ട്.
പേശികൾ അയഞ്ഞ് ഒരു പുത്തനുണർവേകാൻ ഇത് സഹായിക്കുന്നുമുണ്ട്. എന്നാൽ നിങ്ങളൊരു പ്രമേഹാരോഗിയാണെങ്കിൽ, നിങ്ങളുടെ വ്യായാമത്തിന്റെ ലക്ഷ്യം ബ്ലഡ് ഷുഗർ കുറയ്ക്കുക എന്നതാണെങ്കിൽ, ഈ വ്യായാമം വൈകീട്ടേക്ക് മാറ്റാനാണ് വിദഗ്ധർ പറയുന്നത്.
‘ഡയബെറ്റോളോജിയ ‘ എന്ന അന്തരാഷ്ട്ര പ്രസിദ്ധീകരണത്തിൽ വന്ന പുതിയ ഗവേഷണമാണ് ഇതരത്തിലൊരു അനുമാനം നൽകുന്നത്. ലീഡൻ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിന്റെ കീഴിൽ വ്യായാമ സമയവും, ഇൻസുലിൻ പ്രതിരോധവും , ലിവറിലെ കൊഴുപ്പിന്റെ അംശവും തമ്മിലുള്ള ബന്ധം മനസ്സിലാക്കുക എന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയത്.
ഗവേഷണസംഘം 775 ഓളം പൊണ്ണത്തടിയുള്ള, 45-65 നിടയിൽ പ്രായമുള്ളവരിലാണ് ഈ പഠനം നടത്തിയത്. ബോഡി മാസ്സ് ഇന്റെസ് 27 ഒ, അതിനു മുകളിലോ ആയിട്ടുള്ള ഇവരുടെ വിവരങ്ങൾ നെത്തർലൻഡ്സ് എപ്പിഡെമ്യോളജി ഓഫ് ഒബിസിറ്റി (NEO) യിൽ നിന്നും ശേഖരിച്ചു.
നെത്തർലൻഡിലെ പ്രാദേശിക ജനങ്ങളിലും ഈ പഠനം നടത്തിയിരുന്നു. ഭക്ഷണം കഴിക്കാതെയും, കഴിച്ചതിനു ശേഷമുള്ളതുമായ ഇവരുടെ ഇൻസുലിൻ ലെവലും ബ്ലഡ് ഗ്ളൂക്കോസ് ലെവലും ഗവേഷകർ ബ്ലഡ് ടെസ്റ്റിലൂടെ ശേഖരിച്ചു.
പഠനത്തിനു വിധേയരാക്കിയവരിൽ പകുതി പേരുടെ പക്കലും ഹാർട്ട് റേറ്റ് മോണിറ്ററും, അക്സിലെറോമീറ്ററും, അടുത്ത 4-5 ദിവസങ്ങളിലെ അവരുടെ പ്രവർത്തികളും, ചലനങ്ങളും അറിയാൻ നൽകിയിരുന്നു. ദിവസം 3 നേരം 6AM -12PM നുള്ളിലും,12 PM- 6PM, 6 PM – 12AM എന്നിങ്ങനെ മീറ്ററുകൾ നിരീക്ഷിക്കുകയും ചെയ്തു.
ഇതിൽ നിന്നും ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ ഉച്ചക്ക് ശേഷമൊ വൈകുന്നേരങ്ങളിലോ ചെയ്യുന്ന വ്യായാമമാണ് കൂടുതൽ ഫലപ്രദം എന്ന് കണ്ടെത്തി. ഉച്ചക്ക് ശേഷമുള്ള വ്യായാമങ്ങൾ 18% ഇൻസുലിൻ പ്രതിരോധം കുറയ്ക്കുമ്പോൾ, വൈകുന്നേരങ്ങളിലുള്ള വ്യായാമം, 25% ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നു.
പ്രമേഹ രോഗികൾ വ്യായാമങ്ങളിൽ മുഴുകേണ്ടതിന്റെയും, മുടക്കം കൂടാതെ തുടരേണ്ടത്തിന്റെയും ആവശ്യകതയും ഈ പഠനം കാണിച്ചു തരുന്നു.