ആർമി ഓർഡനൻസ് കോർപ്സ് റിക്രൂട്മെന്റിനുള്ള വിജ്ഞാപ്പനം, 26/10/2022 ന് പുറത്തു വന്നിരിക്കുന്നു. പ്രതിരോധ വകുപ്പിന് കീഴിലുള്ള സെൻട്രൽ റിക്രൂട്ട്മെന്റ് സെല്ലിൽ മെറ്റീരിയൽ അസിസ്റ്റന്റ് (ഗ്രൂപ്പ് സി ) തസ്തികയിലാണ് ഒഴിവുകളുള്ളത്. കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെന്റ് ന്യൂസിലാണ് നിയമനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.
419 മെറ്റീരിയൽ അസിസ്റ്റന്റ് ഒഴിവുകളിലേക്കാണ് നിലവിൽ നിയമനം നടത്തുന്നത്. താല്പര്യമുള്ളവർ 21 ദിവസത്തിനുള്ളിൽ ഓൺലൈൻ വഴി അപേക്ഷിക്കണം. 419 ഒഴിവുകൾ ഉള്ളതിൽ 171 സംവരണം ഇല്ലാത്തവയും, 113 ഒബിസി, 62 എസ്സി സംവരണമുള്ള ഒഴിവുകളുമാണ്. 29,200 മുതൽ 92,300 ഇനിടയിലായിരിക്കും ശമ്പളം. ആദ്യ രണ്ട് വർഷം പ്രൊബെഷൻ പീരിയഡ് ആയിരിക്കും.
18-27 വയസ്സിനുള്ളിലുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്.സംവരണം വിഭാഗങ്ങളിലുള്ളവർക്ക് ഗവണ്മെന്റ് അനുവദിച്ചിട്ടുള്ള ഏയ്ജ് റിലാക്സേഷൻ ലഭിക്കും.അപേക്ഷിക്കുന്നവർ ഏതെങ്കിലും വിഷയങ്ങളിൽ ഗവണ്മെന്റ് അംഗീകൃത ബിരുദമൊ, ഡിപ്ലോമയോ ഉള്ളവരായിരിക്കണം.
അപേക്ഷ ഫീസ് ഇല്ല. അപ്ലിക്കേഷനുകളിൽ നിന്നും തിരഞ്ഞെടുക്കുന്നവരെ ഫിസിക്കൽ, സ്കിൽ ടെസ്റ്റുകൾക്കും, എഴുത്ത് പരീക്ഷയ്ക്കും, രേഖകൾ പരിശോധിച്ചതിനും ശേഷമായിരിക്കും ജോലിക്ക് വേണ്ടി പരിഗണിക്കുന്നത്.
താല്പര്യമുള്ളവർക്ക് www.aocrecruitment.gov.in എന്ന സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.